$park

$park

Monday, 6 September 2010

kittya kitii poya poyyyyy

വളരെ വളരെ വളരെ വിത്യസ്തമായ പ്രമേയത്തോട്  കൂടിയ ,മലയാള സിനിമയില്‍ ഇതു വരെ ഉണ്ടാകാത്ത ഒരു കഥ ആണ് ഈ സിനിമയുടെത്.ഭ്രമരത്തില്‍ ജീപ്പ് ഡ്രൈവറെ കുറിച്ച് ആര്ക്കും ഒന്നും അറിയുന്നില്ലെങ്ങില്‍ ഈ സിനിമയില്‍ ലോറി ഡ്രൈവറെ കുറിച്ച് വേറെ ഒരാള്കും അറിയുന്നില്ല.അതാണ് പറഞ്ഞത് വളരെ വിത്യസ്തമാനെന്നു..എന്തായാലും കാത്തിരുന്ന് കാണാം.

Saturday, 4 September 2010

NCIT MBA TRIP TO MALAYSIA

  ഹോ! അന്നത്തെ മലേഷ്യന്‍ ട്രിപ്പ്‌  ഇന്നും ഓര്‍മകളില്‍ നിന്നും മായുന്നില്ല.അന്ന് ട്രിപ്പ്‌ സ്ഥലം തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ മലേഷ്യ സെലക്ട്‌ ചെയ്തത് നന്നായി.അല്ലെങ്കില്‍ നമ്മള്‍ വല്ല യൂറോപോ യു .കെ  യിലെകോ പോയേനെ.ദിവസം കൃത്യമായി ഓര്‍ക്കുനില്ലെങ്ങിലും രാവിലെ ചാലക്കുടി സ്റ്റാന്‍ഡില്‍ നെടുംബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും നാം യാത്ര തുടങ്ങിയത് ഇപ്പൊളും എന്‍റെ മനസ്സില്‍ മായാതെ കിടക്കുകയാണ്.അതായിരുന്നു എന്‍റെ ആദ്യ വിമാനയാത്ര.നിങ്ങളുടെതും അല്ലെ.അന്ന് ഞാന്‍ എടുത്ത ഒറിജിനല്‍ മ്യൂസിക്‌ സീ.ഡി കള്‍ വിമാനത്തിലെ കിളി പൈലറ്റ്  ഇട്ടപ്പോള്‍ എന്തായിരുന്നു നമ്മുടെ ഡാന്‍സ് കളി.അന്ന് നമ്മള്‍ ആദ്യം പോയത് പിന്‍ റോക്ക്  സിറ്റി യിലെക്കല്ലേ.ഇപ്പോളാണ് ഞാന്‍ അറിയുന്നത് സൂജിപ്പാറ എന്ന പേരില്‍ അത് പോലത്തെ ഒരു സ്ഥലം കേരളത്തിലെ വയനാട്ടില്‍ ഉണ്ടെന്നു.വൊവ്!!! ഞാന്‍ ശരിക്കും ഞെട്ടി പോയി.പിന്‍ റോക്ക് സിറ്റി യിലെ വാട്ടര്‍ ഫാള്‍സ് ലേക്ക് നമ്മള്‍ ഇലക്ട്രിക്‌ ബോട്ടുകളില്‍ പോയപ്പോള്‍ ശരിക്കും ഷോക്ക് ഏറ്റ അനുഭവം ആയിരുന്നു.അവിടെ നിന്നും നമ്മള്‍ പോയത് .....(തുടരും)

Thursday, 2 September 2010

sparking group

ഒരു പുലരിയില്‍ കണ്ടു മുട്ടിയ നാം മറ്റൊരു സന്ധ്യയില്‍ ഇവിടെ പിരിഞ്ഞപ്പോള്‍  പറഞ്ഞതെന്താണ് . വീണ്ടും മറ്റൊരു മറ്റൊരു പുലരിക്യായി കാത്തിരിക്കാം എന്നോ അതോ ഇരുട്ടു നിറഞ്ഞ ഈ സന്ധ്യയില്‍ ഒരു മിന്നാമിന്നി ആയി വെളിച്ചം വിതറാന്‍ ഞാന്‍ വരുമെന്നോ.ഓര്‍മ ഉണ്ടോ സുഹൃത്തേ , നമ്മെ പറ്റി പോലും നാം ഓര്‍ക്കാത്ത ഈ കാലത്ത് വെറുതെ ഒന്ന് ഓര്‍ത്തു പോകുമ്പോള്‍ .....ചിരിക്കുമോ അതോ കരയുമോ ....